കുമ്പളപ്പള്ളി-മൂർഖൻവള്ളി പാലം ഉദ്ഘാടനം ചെയ്തു
കരിന്തളം: ത്രിതല പഞ്ചായത്തുകളുടെ സഹകരണത്തോടെ നിർമിച്ച കുമ്പളപ്പള്ളി-മൂർഖൻവള്ളി പാലം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രഹാം ഉദ്ഘാടനം നിർവഹിച്ചു. കിനാനൂർ-കരിന്തളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. അനിത അധ്യക്ഷത വഹിച്ചു.
അസി. എൻജിനീയർ ഉണ്ണി, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. കൃഷ്ണൻ, ജില്ലാ പഞ്ചായത്ത് അംഗം ഡോ. സെറീന സലിം, പരപ്പ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പാറക്കോൽ രാജൻ, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം. സുരേന്ദ്രൻ, പഞ്ചായത്തംഗം പി. ലത, കയനി മോഹനൻ, മനോജ് തോമസ്, കെ.വി. ബാബു, കെ. വിനോദ്, പി.കെ. മാത്യു, കെ. രാമനാഥൻ, ഷൈൻ ദാസ്, വാർഡ് അംഗം വി.വി. യശോദ, വി.വി. രാജമോഹൻ എന്നിവർ സംസാരിച്ചു.
What's Your Reaction?