കണ്ണൂരിൽ ഒരു കിലോയിലധികം കഞ്ചാവുമായി അസം സ്വദേശി പിടിയിൽ

Feb 9, 2026 - 19:16
 0
കണ്ണൂരിൽ ഒരു കിലോയിലധികം കഞ്ചാവുമായി അസം സ്വദേശി പിടിയിൽ

കണ്ണൂർ: നഗരത്തിൽ വിൽപനയ്ക്കായി എത്തിച്ച മാരക ലഹരിമരുന്നുമായി അസം സ്വദേശിയെ എക്സൈസ് സംഘം പിടികൂടി. അസം സ്വദേശിയായ ഷൗക്കത്ത് അലി(35)യാണ് കണ്ണൂർ എക്സൈസ് എൻഫോഴ്സ്‌മെന്റ് ആന്റ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്ക്വാഡിന്റെ പിടിയിലായത്. ഇയാളിൽ നിന്നും 1.185 കിലോ ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. പുതിയതെരു, വളപട്ടണം, കീരിയാട് മേഖലകളിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി എക്സൈസ് സംഘം നിരീക്ഷണം ശക്തമാക്കിയിരുന്നു. എക്സൈസ് കമ്മീഷണർ സ്ക്വാഡ് അംഗങ്ങളായ പി വി ഗണേഷ് ബാബു, പി പി.സുഹൈൽ എന്നിവർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ വലയിലാക്കിയത്. എക്സൈസ് സർക്കിൾ ഇൻസ്പെക്ടറുടെ അധിക ചുമതല വഹിക്കുന്ന കെ ഷാജിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന അസി: എക്സൈസ് ഇൻസ്പെക്ടർമാരായ ആർ പി അബ്‌ദുൽ നാസർ, പി അനിൽകുമാർ, സി അജിത്ത്, പ്രിവന്റീവ് ഓഫീസറായ പി പി സുഹൈൽ, സിവിൽ എക്സൈസ് ഓഫീസർമാരായ പി വി ഗണേഷ് ബാബു, എം വി ശ്യാം രാജ്, കെ ടി ഫസൽ, വി കെ സായൂജ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow