സന്തോഷ് ട്രോഫി താരം ദിൽഷാദ് നാളെ നാട്ടിലെത്തും; സ്വീകരണമൊരുക്കി മൊഗ്രാൽ സ്പോർട്സ് ക്ലബ്

Feb 9, 2026 - 21:49
 0
സന്തോഷ് ട്രോഫി താരം ദിൽഷാദ് നാളെ നാട്ടിലെത്തും; സ്വീകരണമൊരുക്കി മൊഗ്രാൽ സ്പോർട്സ് ക്ലബ്

കാസർകോട്: കേരള ടീമിന്നു വേണ്ടി ജേഴ്സിയണിഞ്ഞ ജില്ലയിൽ നിന്നുള്ള സന്തോഷ് ട്രോഫി താരം എം എൽ അബൂബക്കർ ദിൽ ഷാദ് നാളെ ഉച്ചയ്ക്ക് ജന്മനാട്ടിലെത്തും. ഉച്ചയ്ക്ക് വന്ദേ ഭാതിൽ കാസർകോട് എത്തുന്ന താരത്തെ റെയിൽവെ സ്റ്റേഷനിൽ മൊഗ്രാൽ സ്പോർട്ട്സ് ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ നാട്ടുകാർ സ്വീകരിക്കും. തുടർന്ന് മൊഗ്രാൽ ലീഗ് ഓഫീസ് പരിസരത്തു നിന്ന് മൊഗ്രാൽ ടൗണിലേക്ക് ആനയിച്ച് ക്ലബ് പരിസരത്ത് സ്വീകരണം നൽകും. സന്നദ്ധ സംഘടനകളും മറ്റും ഷാൾ അണിയിച്ച് അനുമോദിക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow