ഗൾഫുകാരന്റെ ഭാര്യയെ പീഡിപ്പിച്ച കേസ്; ജൂഡോ രാഹുൽ അറസ്റ്റിൽ

Oct 21, 2026 - 20:36
 0
ഗൾഫുകാരന്റെ ഭാര്യയെ പീഡിപ്പിച്ച കേസ്; ജൂഡോ രാഹുൽ അറസ്റ്റിൽ

കാഞ്ഞങ്ങാട്: ഗൾഫിലുള്ളയാളുടെ ഭാര്യയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. കാഞ്ഞങ്ങാട് കടപ്പുറം ബാവാനഗർ ക്ലബ്ബിന് സമീപത്തെ ജെ. രാഹുൽ എന്ന ജൂഡോ രാഹുലിനെയാണ് (34) ഹോസ്ദുർഗ് പോലീസ് അറസ്റ്റ് ചെയ്തത്.

കാഞ്ഞങ്ങാട് ഡിവൈഎസ്പി എം.പി. അനിൽകുമാറിന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ കെ.പി. ഷൈനും സംഘവുമാണ് പ്രതിയെ പിടികൂടിയത്. യുവതി നൽകിയ പരാതിയിൽ കഴിഞ്ഞ 23നാണ് ഹോസ്ദുർഗ് പോലീസ് കേസെടുത്തത്.

പീഡനത്തിന് ഒത്താശയും സഹായവും ചെയ്തെന്ന് ആരോപിക്കപ്പെടുന്ന രാജനെയും ഭാര്യ മിനിയെയും കേസിൽ പ്രതിചേർത്തിട്ടുണ്ട്. ഇരുവരെയും കണ്ടെത്താൻ പോലീസ് അന്വേഷണം നടത്തിവരികയാണ്.

രാജനും ഭാര്യയും താമസിക്കുന്ന ക്വാർട്ടേഴ്സിൽവെച്ചാണ് യുവതിയെ പീഡിപ്പിച്ചതെന്നാണ് പരാതി. രാജനാണ് യുവതിയെ രാഹുലിന് പരിചയപ്പെടുത്തിയതെന്നും തുടർന്ന് രാജന്റെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചെന്നുമാണ് കേസിലുള്ളത്.

യുവതിയുടെ ദൃശ്യങ്ങൾ പകർത്തിയ രാഹുൽ, അവ ഇൻസ്റ്റഗ്രാമിൽ പ്രചരിപ്പിക്കാതിരിക്കാൻ ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടതായും പരാതിയുണ്ട്. ഇതേത്തുടർന്നാണ് യുവതി പോലീസിനെ സമീപിച്ചത്.

What's Your Reaction?

like

dislike

love

funny

angry

sad

wow