കണ്ണൂരിൽ കഞ്ചാവുമായി അമ്പലത്തറ സ്വദേശിയടക്കം രണ്ടു പേർ അറസ്റ്റിൽ

Jan 24, 2026 - 06:45
 0
കണ്ണൂരിൽ കഞ്ചാവുമായി അമ്പലത്തറ സ്വദേശിയടക്കം രണ്ടു പേർ അറസ്റ്റിൽ

കണ്ണൂർ: പരിയാരം ഗവ: ആയുർവേദ കോളേജിന്ന് സമീപം വെച്ച് ഇന്നലെ രാത്രി കഞ്ചാവുമായി രണ്ടുപേരെ പോലീസ് അറസ്റ്റു ചെയ്തു. കോരൻ പീടിക അങ്ങേത്ത് ചാലിൽ വീട്ടിൽ എ സി സജ്ജാദ്(30), കാഞ്ഞങ്ങാട് അമ്പലത്തറ നായിക്കുട്ടി പാറയിലെ കളരിക്കൽ വീട്ടിൽ പി പ്രവീൺ(27) എന്നിവരെയാണ് ഇൻസ്പെക്ടർ കെ ജെ വിനോയിയുടെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘം പിടികൂടിയത്. പ്രതികളിൽ നിന്ന് 4.660 ഗ്രാം എം ഡി എം എ യും, 15,930 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. സജ്ജാദ് നിരവധി കേസുകളിൽ പ്രതിയാണെന്ന് പോലീസ് വ്യക്തമാക്കി.എ എസ് ഐ പ്രകാശൻ, സീനിയർ സി പി ഒ മാരായ രതീഷ്, രാജേഷ്, രതീഷ് കുമാർ, ഡാൻസാഫ് ടീമംഗങ്ങളായ ബിനേഷ്, സജിത്, ശ്രീജിത്, നിശാന്ത് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow