കാഞ്ഞങ്ങാട്ടെ ഹണി ട്രാപ്പ്; 17 കാരിയടക്കം നാലു പേർ അറസ്റ്റിൽ
കാഞ്ഞങ്ങാട്: ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ടയാളെ കാഞ്ഞങ്ങാട്ടേക്ക് വിളിച്ചുവരുത്തി ഹണി ട്രാപ്പിൽ കുടുക്കാൻ ശ്രമിച്ചതായി പരാതി. പെൺക്കുട്ടിക്കൊപ്പം നിർത്തി അശ്ലീല ചിത്രങ്ങൾ പകർത്തി പത്ത് ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിച്ചതായും പരാതിയിൽ പറയുന്നു. സംഭവത്തിൽ കാഞ്ഞങ്ങാട്ടുകാരിയായ 17 വയസ്സുള്ള ബന്ധുക്കളായ മൈമൂന(51), ഇബ്രാഹിം അജ്മൽ അർഷാദ്(28), എ കെ അബ്ദുൾ കലാം(52) എന്നിവരെ ചക്കരക്കല്ല് പോലീസ് ഇൻസ്പെക്ടർ എംപി ഷാജിയുടെ നേതൃത്വത്തിൽ നടത്തി. ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട കോയ്യോട് സ്വദേശിയായ യുവാവിനെയാണ് ഹണി ട്രാപ്പിൽ പെടുത്തി പണം തട്ടാൻ ശ്രമിച്ചത്. പരാതിക്കാരനുമായി ഫോൺ വഴി സൗഹൃദം സ്ഥാപിച്ച് കാഞ്ഞങ്ങാട്ടേക്ക് വിളിച്ചു വരുത്തുകയായിരുന്നു. യുവാവിനെ ഒരു വീട്ടിലേക്ക് വിളിച്ചുകൊണ്ടുപോയ ശേഷം കൂട്ടാളികളെ വിളിച്ചുവരുത്തി, തുടർന്ന് യുവതിക്കൊപ്പമുള്ള നിരവധി അശ്ലീല ചിത്രങ്ങൾ എടുക്കുകയും പത്തുലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്തു ഭീഷണിപ്പെടുത്തുകയായിരുന്നുവെത്രെ. കയ്യിൽ പണമില്ലെന്ന് പറഞ്ഞ് യുവാവ് സംഘത്തെ തന്ത്രപൂർവ്വം ചക്കരക്കല്ലിലേക്ക് കൂട്ടിക്കൊണ്ടു പോവുകയും പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസ് എത്തിയാണ് സംഘത്തെ പിടികൂടിയത്.
What's Your Reaction?