യുവാവിന്റെയും പെൺ സുഹൃത്തിന്റെയും അർദ്ധനഗ്ന വീഡിയോ പകർത്തിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ
കാസർകോട്: ലോഡ്ജ് മുറിയിലേക്ക് അതിക്രമിച്ചു കയറി യുവാവിന്റെയും പെൺ സുഹൃത്തിന്റെയും അർദ്ധ നഗ്ന വീഡിയോയും ഫോട്ടോയും പകർത്തി ഭീഷണിപ്പെടുത്തി പണവും മൊബൈൽഫോണും കവർന്ന കേസിൽ ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. ബഡാജെ കജൂർ മാലിയിലെ ടി കെ മുഹമ്മദ് ഫൈസ(42) ലിനെയാണ് മഞ്ചേശ്വരം പോലീസ് അറസ്റ്റു ചെയ്തത്. ഇയാളെ കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. കേസിലെ മറ്റൊരു പ്രതിയായ മഞ്ചേശ്വരം പിരാട് മൂല സ്വദേശിയും കടമ്പാറിൽ താമസക്കാരനുമായ കെ എ ഹാരിസി(40)നെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ജനുവരി14ന്ന് ഉച്ചയ്ക്ക് 12 മണിക്കാണ് കേസിന്നാനാസ്പദമായ സംഭവം. ഉള്ളാൾ താലൂക്കിലെ മോ ഡുഗുളിയിലെ മുഹമ്മദ് ഹനീഫി(41) നെയും, പെൺ സുഹൃത്തിനെയുമാണ് പ്രതികൾ ആകമിച്ചത്. ഇവർ താമസിച്ചിരുന്ന മുറിയിലേക്ക് അതിക്രമിച്ചു കയറിയ നാലാംസംഘം ഇരുവരെയും കട്ടിലിൽ ഒന്നിച്ചിരുത്തി അർദ്ധനഗ്ന വീഡിയോകളും ഫോട്ടോകളും പകർത്തി രണ്ടുലക്ഷം രൂപ നൽകണമെന്ന് ആവശ്യപ്പെട്ടുവെന്നും നൽകിയില്ലെങ്കിൽ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതി. പരാതിക്കാരന്റെ കൈവശം ഉണ്ടായിരുന്നു 5000 രൂപയും മൊബൈൽഫോണും തട്ടിയെടുത്തുവെന്നും പരാതിയിൽ പറയുന്നു. കേസിൽ ഇനി രണ്ടുപേരെ കൂടി പിടികിട്ടാനുണ്ട്.
What's Your Reaction?