സമസ്ത നൂറാം വാർഷികം; എക്സ്പോ ഉദ്ഘാടനം ഇന്ന് വൈകിട്ട്
കാഞ്ഞങ്ങാട്: സമസ്ത നൂറാം വാർഷിക സമ്മേളനത്തിന്റെ ഭാഗമായുള്ള ഗ്ലോബൽ എക്സ്പോ ഇന്നു വൈകിട്ട് കുണിയയിൽ കർണാടക മന്ത്രി റഹീംഖാൻ ഉദ്ഘാടനം ചെയ്യും. ശനി, ഞായർ ദിവസങ്ങളിൽ സ്ത്രീകൾക്കു മാത്രമേ പ്രദർശന നഗരിയിലേക്ക് പ്രവേശനം ഉണ്ടാവുകയുള്ളൂ. തിങ്കളാഴ്ച മുതൽ ഫെബ്രുവരി എട്ടുവരെ പുരുഷന്മാർക്കും പ്രദർശനം കാണാം. തദ്ദേശീയ-ദേശീയ-അന്തർദേശീയ പാരമ്പര്യങ്ങളും, ചരിത്രശേഷിപ്പുകളും, കണ്ടുപിടിത്തങ്ങളും കലാസാംസ്കാരിക ചരിത്രവും, സമൃദ്ധികളും, ധാർമിക മാനവിക ദൃശ്യ പൊലിമകളും പ്രദർശനത്തിൽ ഒരുക്കിയിട്ടുണ്ട്. പ്രദർശനത്തിന്നു പുറമെ സെമിനാറുകളും സിമ്പോസിയങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
What's Your Reaction?