കെ എച്ച് എസ് ടി യു സംസ്ഥാന കഥാരചന മത്സരം; ഒന്നാം സ്ഥാനം നേടി പരപ്പ സ്വദേശി ശ്രീനന്ദ

Jan 30, 2026 - 09:57
 0
കെ എച്ച് എസ് ടി യു സംസ്ഥാന കഥാരചന മത്സരം; ഒന്നാം സ്ഥാനം നേടി പരപ്പ സ്വദേശി ശ്രീനന്ദ

പരപ്പ: ഹയർ സെക്കണ്ടറി അധ്യാപകരുടെ സംഘടനയായ കെ എച്ച് എസ് ടി യു 25-ാം വാർഷിക സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ സംസ്ഥാന കഥാരചന മത്സരത്തിൽ പരപ്പ സ്വദേശിയും വരക്കാട് വള്ളിയോടൻ കേളുനായർ സ്മാരക ഹയർസെക്കണ്ടറി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥിനിയുമായ ശ്രീനന്ദ വിജയിയായി. കേരളത്തിൽ 14 ജില്ലകളിൽ നിന്നായി വന്ന ആയിരത്തിലധികം കഥകളിൽ നിന്നാണ് ശ്രീനന്ദ എഴുതിയ "അവർ പരിധിക്ക് പുറത്താണ്"എന്ന കഥ തിരഞ്ഞടുത്തത്. ഇതിനോടകം കുടുംബശ്രീ ലിയോറ ഫെസ്റ്റ് ദേശീയ അന്തർദേശീയ തലത്തിൽ കഥാപ്രസംഗത്തെ പറ്റി സംസാരിക്കാൻ അവസരം ലഭിച്ച ശ്രീനന്ദ കഥാരചനയിലും കഴിവ് തെളിയിച്ചത് നാടിന് അഭിമാനമായി. അച്ഛൻ റിട്ടേർഡ് കെ എസ് ആർ ടി സി ഡ്രൈവർ പ്രകാശൻ. അമ്മ: മൂലപ്പാറ അംഗൻവാടി ടീച്ചർ ശ്രീകല എം. സഹോദരങ്ങൾ: ഡോ: ശ്യാം പ്രകാശ് (ഹൈദരാബാദ് ഗീതം യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പ്രൊഫസർ), സായി പ്രകാശ് (റിതം ആർട്സിറ്റ്).

What's Your Reaction?

like

dislike

love

funny

angry

sad

wow