കുമ്പളയിൽ കാറുകൾ കൂട്ടിയിടിച്ച് കാഞ്ഞങ്ങാട് സ്വദേശിനിയായ യുവതി മരിച്ചു.
കാസർകോട് ദേശീയപാതയിൽ കുമ്പള സിറിയയിൽ കാറുകൾ കൂട്ടിയിടിച്ച് കാഞ്ഞങ്ങാട് സ്വദേശിനെ മരിച്ചു.
കൊവ്വൽ പള്ളി മന്ന്യോട്ട് വിഷ്ണുമൂർത്തി ക്ഷേത്രത്തിനു സമീപത്തെ നഫീസ (35) ആണ് മരിച്ചത്.
ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് അപകടം.
മംഗളുരു ആശുപത്രിയിൽ പോയി മടങ്ങുകയായിരുന്നു നഫീസയും കുടുംബവും എതിരെ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഇരു കാറുകളിലും ഉണ്ടായിരുന്നവർക്കും പരിക്കേറ്റു. സ്ത്രീകളും കുട്ടികളുമാണ് ഇവരുടെ കൂടെയുണ്ടായിരുന്നത്. ഇവരുടെ പരിക്കുകൾ ഗുരുതരമല്ല. വിവരമറിഞ്ഞ് കാഞ്ഞങ്ങാട്ട് നിന്ന് ബന്ധുക്കൾ ബംഗളൂരുവിലേക്ക് പോയിട്ടുണ്ട് ഗുരുതരമായി പരിക്കേറ്റ നഫീസയെ മംഗളുരു ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
What's Your Reaction?