സമസ്ത നൂറാം വാർഷിക മഹാസമ്മേളനത്തിന് ഇന്ന് കൊടിയേറ്റം

നഗരിയിലേക്കുള്ള 100 പതാകകൾ തളങ്കര മാലിക് ദീനാറിൽ നിന്നും പുറപ്പെടും. വൈകുന്നേരം 4:30ന് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങൾ പതാക ഉയർത്തും.

Feb 4, 2026 - 12:21
 0
സമസ്ത നൂറാം വാർഷിക മഹാസമ്മേളനത്തിന് ഇന്ന് കൊടിയേറ്റം

കുണിയ: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ നൂറാം വാർഷിക മഹാസമ്മേളനത്തിന് ഇന്ന് വൈകുന്നേരം കുണിയയിൽ കൊടിയേറും. സമ്മേളന നഗരിയിൽ ഉയർത്താനുള്ള 100 പതാകകൾ ഇന്ന് ഉച്ചയ്ക്ക് രണ്ടിന് തളങ്കര മാലിക് ദീനാർ മഖ്ബറയിൽ നിന്ന് പുറപ്പെടും. ചെമ്മനാട്, മേൽപ്പറമ്പ്, പാലക്കുന്ന്, ബേക്കൽ, മൗവ്വൽ, തച്ചങ്ങാട് വഴി 3:30 മണിയോടെ പെരിയാട്ടടുക്കം ജംഗ്ഷനിൽ എത്തിച്ചേരും, തുടർന്ന് 3313 വിഖായ വളണ്ടിയർമാരുടെ അകമ്പടിയോടെ പതാകകൾ സമ്മേളന നഗരിയിലേക്ക് ആനയിക്കും. 4:30ന് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങൾ പതാക ഉയർത്തും. ഇതോടെ അഞ്ചുദിവസം നീണ്ടുനിൽക്കുന്ന മഹാസമ്മേളനത്തിന് തുടക്കമാകും. പതിനായിരം പ്രബോധകർ പങ്കെടുക്കുന്ന ദാഇ പഠനക്യാമ്പ് രാത്രി ഏഴിന് പാണക്കാട് സാധിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങൾ അധ്യക്ഷത വഹിക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow