മടിക്കൈ ആലമ്പാടി നന്ദപുരം ശ്രീ ഗോപാലകൃഷ്ണ ക്ഷേത്രം കളിയാട്ട മഹോത്സവം ഫെബ്രുവരി 22, 23 തീയതികളിൽ നടക്കും.
മടിക്കൈ: മടിക്കൈ ആലമ്പാടി നന്ദപുരം ശ്രീ ഗോപാലകൃഷ്ണ ക്ഷേത്രം കളിയാട്ട മഹോത്സവം ഫെബ്രുവരി 22, 23 തീയതികളിൽ നടക്കും. ഫെബ്രുവരി 21ന് രാവിലെ 7 മണിക്ക് പ്രതിഷ്ഠാദിനം. ആലംപാടി തന്ത്രിയുടെ കാർമികത്വത്തിൽ. രാത്രി 7:30ന് ക്ഷേത്രം പ്രാദേശിക സമിതികൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ. ഫെബ്രുവരി 22ന് രാവിലെ 10 മണിക്ക് കലവറ നിറയ്ക്കൽ ഘോഷയാത്ര. മുണ്ടോട്ട് ശ്രീ ചാമുണ്ഡി അമ്മ കാവിൽ നിന്നും പുറപ്പെടുന്ന ഘോഷയാത്ര കർമ്മ വാദ്യകലാ സംഘത്തിന്റെ താളമേളത്തോടുകൂടി നന്ദപുരം ഗോപാലകൃഷ്ണ ക്ഷേത്രത്തിൽ എത്തിച്ചേരും. തുടർന്ന് ഭഗവത്പ്രസാദമായ അന്നദാനം. രാത്രി 7 മണിക്ക് സന്ധ്യാവേല. അടയാളം കൊടുക്കൽ. രാത്രി 7: 30ന് ക്ഷേത്ര പ്രാദേശിക സമിതികൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ. രാത്രി 10 മണിക്ക് തായമ്പക. രാത്രി 10:30ന് വിഷ്ണുമൂർത്തിയുടെ കുളിച്ചു തോറ്റം. രാത്രി 11:30ന് ചാമുണ്ഡി അമ്മയുടെ കുളിച്ചു തോറ്റം. ഫെബ്രുവരി 23 ന് പുലർച്ചെ രണ്ടുമണിക്ക് പൊട്ടൻ ദൈവത്തിന്റെ പുറപ്പാട്. രാവിലെ 11 മണിക്ക് ചാമുണ്ഡി അമ്മയുടെ പുറപ്പാട്. ഉച്ചയ്ക്ക് 12 മണിക്ക് ഗുളികൻ ദൈവത്തിന്റെ പുറപ്പാട്. ഉച്ചയ്ക്ക് ഒരു മണിക്ക് മുതൽ മൂന്നു മണി വരെ അന്നദാനം. വൈകുന്നേരം 3 മണിക്ക് വിഷ്ണുമൂർത്തിയുടെ പുറപ്പാട്. വൈകുന്നേരം 3:30 മുതൽ തുലാഭാരം.
What's Your Reaction?