ഉണ്ണികൃഷ്ണൻ പോറ്റി തട്ടിയെടുത്ത സ്വർണം പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി.
ബംഗളൂരു: ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളിൽ നിന്നും ഉണ്ണികൃഷ്ണൻ പോറ്റി തട്ടിയെടുത്ത സ്വർണം പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. ഉണ്ണികൃഷ്ണൻ പോറ്റിയുടെ സുഹൃത്തും, ജ്വല്ലറി ഉടമയുമായ ഗോവർദ്ധന് കൈമാറിയ സ്വർണമാണ് എസ്ഐടി കണ്ടെടുത്തത്. ഗോവർദ്ധൻ്റെ ബല്ലാരിയിലെ ജ്വല്ലറിയിൽ നിന്നാണ് എസ് പി ശശിധരൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം സ്വർണം കണ്ടടുത്തത്. ഇന്നലെ വൈകുന്നേരമായിരുന്നു പരിശോധന. 476 ഗ്രാം സ്വര്‍ണവും കണ്ടെത്തിയതായാണ് സൂചന. നിലവിൽ തെളിവെടുപ്പിനായി ഉണ്ണികൃഷ്ണൻ പോറ്റിയുമായി പ്രത്യേക അന്വേഷണസംഘം ബംഗളൂരുവിലാണുള്ളത്.
What's Your Reaction?