കേരളത്തിൽ വോട്ടർ പട്ടിക പരിഷ്‌കരണ നടപടികൾ അടുത്തമാസം ആരംഭിച്ചേക്കും.

Oct 25, 2025 - 08:38
 0
കേരളത്തിൽ വോട്ടർ പട്ടിക പരിഷ്‌കരണ നടപടികൾ  അടുത്തമാസം ആരംഭിച്ചേക്കും.

തിരുവനന്തപുരം: കേരളത്തിൽ വോട്ടർ പട്ടിക പരിഷ്‌കരണ നടപടികൾ അടുത്തമാസം ആരംഭിക്കുമെന്ന് റിപ്പോർട്ട്. കേരളത്തിലെ  വോട്ടർ പട്ടിക പരിഷ്‌കരണ നടപടികൾ നവംബറിൽ ആരംഭിക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറെടുപ്പ് നടത്തുന്നത്. കേരളം, തമിഴ്നാട്, പശ്ചിമബംഗാൾ, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിലാണ് ആദ്യഘട്ടമായി ഈ പദ്ധതി നടപ്പാക്കുക. സംസ്ഥാനത്ത് വോട്ടർ പട്ടിക പൂർണമായും പുതുക്കാനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായി. കമ്മീഷൻ ഷെഡ്യൂൾ പ്രഖ്യാപിക്കുന്നതോടെ സംസ്ഥാനതല പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നാണ് കേരളത്തിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ വ്യക്തമാക്കിയത്. തിരഞ്ഞെടുപ്പ് പട്ടികകളിലെ കൃത്യത ഉറപ്പാക്കുന്നതിനായി നടത്തുന്ന പ്രത്യേക റിവിഷൻ പ്രക്രിയയാണ് എസ്.ഐ.ആർ. ഇതിലൂടെ ഇരട്ടപ്പേരുകൾ, മരണപ്പെട്ടവരുടെ പേരുകൾ തുടങ്ങിയ പിഴവുകൾ ഒഴിവാക്കി പുതിയ വോട്ടർമാരെ ഉൾപ്പെടുത്തുകയും, പഴയ പട്ടിക പരിഷ്‌കരിക്കുകയും ചെയ്യും. നവംബർ മുതൽ ഫെബ്രുവരി വരെ നീളുന്ന സമയപരിധിയിലാണ് പുതിയ പട്ടികകളുടെ തയാറെടുപ്പ് പൂർത്തീകരിക്കുക.

What's Your Reaction?

like

dislike

love

funny

angry

sad

wow