മൂന്നു മാസം പ്രായമായ കുഞ്ഞ് കിണറ്റിൽ വീണ് മരിച്ചു.
ജാബിർ-മുബഷിറ ദമ്പതികളുടെ മകൻ അലൻ ആണ് മരിച്ചത്.
കണ്ണൂർ: കണ്ണൂർ കുറുമാത്തൂർ പൊക്കുണ്ടിൽ മൂന്നു മാസം പ്രായമായ കുഞ്ഞ് കിണറ്റിൽ വീണ് മരിച്ചു. ജാബിർ-മുബഷിറ ദമ്പതികളുടെ മകൻ അലൻ ആണ് മരിച്ചത്. കിണറ്റിൻ കരയിൽ കുളിപ്പിക്കാൻ കൊണ്ടുവന്ന കുഞ്ഞ് കൈയ്യിൽ നിന്ന് അബദ്ധത്തിൽ കിണറ്റിൽ വീണതെന്നാണ് മാതാവിന്റെ മൊഴി. ഇന്ന് രാവിലെയാണ് സംഭവം.മാതാവിന്റെ നിലവിളികേട്ട് അയൽവാസികൾ ഓടിയെത്തുകയായിരുന്നു. കുഞ്ഞിനെ ഉടൻ തന്നെ പരിയാരത്തുള്ള മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
What's Your Reaction?