വൈദികനെ ഹണി ട്രാപ്പിൽ കുടുക്കി 41 ലക്ഷം തട്ടിയ യുവതിയും, സുഹൃത്തും അറസ്റ്റിൽ.

Jan 11, 2025 - 22:30
Jan 11, 2025 - 23:08
 0
വൈദികനെ ഹണി ട്രാപ്പിൽ കുടുക്കി 41 ലക്ഷം തട്ടിയ യുവതിയും, സുഹൃത്തും അറസ്റ്റിൽ.

വൈദികനെ ഹണി ട്രാപ്പിൽ കുടുക്കി ലക്ഷങ്ങൾ തട്ടിയെടുത്ത സംഭവത്തിൽ യുവതിയും സുഹൃത്തും പിടിയിൽ. 

ബംഗളൂരു സ്വദേശികളായ നേഹ ഫാത്തിമ (25) സുഹൃത്ത് സാരഥി (29) എന്നിവരെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. വൈദികനിൽ നിന്നും പലപ്പോഴായി 41.52 ലക്ഷം രൂപയാണ് ഇവർ തട്ടിയത്.

 വൈദികൻ പ്രിൻസിപ്പലായി ജോലി ചെയ്യുന്ന സ്വകാര്യ സ്ഥാപനത്തിൽ ജോലി ഒഴിവുണ്ടോ എന്ന് അന്വേഷിച്ച് യുവതി ഫോണിലൂടെ സൗഹൃദം സ്ഥാപിക്കുകയായിരുന്നു. പിന്നീട് ഇദ്ദേഹത്തെ വീഡിയോ കോൾ വിളിച്ച് സ്വകാര്യ ദൃശ്യങ്ങൾ കൈക്കലാക്കുകയായിരുന്നു. ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി 2023 ഏപ്രിൽ മുതൽ പലതവണകളായി വൈദികനിൽ നിന്ന് പണം തട്ടുകയായിരുന്നു. കൂടുതൽ പണം ആവശ്യപ്പെട്ടതിനെ തുടർന്നാണ് വൈദികൻ പോലീസിൽ പരാതി നൽകിയത്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow