കാട്ടാനയുടെ ആക്രമത്തിൽ സ്ത്രി കൊല്ലപ്പെട്ടു.

Feb 10, 2025 - 21:10
 0
കാട്ടാനയുടെ ആക്രമത്തിൽ സ്ത്രി കൊല്ലപ്പെട്ടു.

ഇടുക്കി: കോട്ടയം അതിർത്തി പ്രദേശമായ പെരുവന്താനം കൊമ്പൻപാറയിൽ കാട്ടാന ആക്രമണം. ആക്രമണത്തിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടു. നെല്ലിവിള പുത്തൻ വീട്ടിൽ സോഫിയഇസ്മയിൽ (45) ആണ് കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചത്. ടി ആർ ആൻഡ് ടീ എസ്റ്റേറ്റിൽ വച്ചായിരുന്നു കാട്ടാനയുടെ ആക്രമണം. ഇന്ന് വൈകിട്ടോടെ വീട്ടിൽ നിന്ന് സമീപത്തെ അരുവിയിലേക്ക് കുളിക്കാൻ പോകുന്ന വഴിയിലായിരുന്നു കാട്ടാനയുടെ ആക്രമണം.

ഏറെ നേരം കഴിഞ്ഞിട്ടും തിരികെ വരാതിരുന്നതിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് സോഫിയയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വനാതിർത്തിയോട് ചേർന്ന സ്ഥലത്താണ് സോഫിയയുടെ കുടുംബം താമസിക്കുന്നത്. ‌ ഈ മാസം കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്ന രണ്ടാമത്തെയാളാണ് സോഫിയ.

What's Your Reaction?

like

dislike

love

funny

angry

sad

wow