യാത്രയയപ്പ് സംഗമവും ഉപഹാര സമർപ്പണവും

Mar 12, 2026 - 21:41
Mar 12, 2026 - 21:51
 0
യാത്രയയപ്പ് സംഗമവും ഉപഹാര സമർപ്പണവും

കാലിച്ചാനടുക്കം: ഒന്നര പതിറ്റാണ്ട് കാലം കാലിച്ചാനടുക്കം മഹല്ലിന്റെ ആത്മീയ മണ്ഡലങ്ങളെ പ്രശോഭിപ്പിച്ച ചീഫ് ഇമാം അൽഹാജ് മൻസൂർ ഫൈസി മണ്ണാർക്കാടിന് യാത്രയയപ്പു സംഗമവും ഉപഹാര സമർപ്പണവും നടത്തുന്നു. മാർച്ച് 14 ന് ശനിയാഴ്ച രാവിലെ 10 മണിക്ക് മദ്രസ കോൺഫറൻസ് ഹാളിൽ നടക്കുന്ന പരിപാടിയിൽ ജമാഅത്ത് പ്രസിഡന്റ് ചീനമ്മാടം അബ്ദുൾ റഹിമാൻ ഹാജിയുടെ അധ്യക്ഷതയിൽ ജമാഅത്ത് സെക്രട്ടറി നാസർ എം കെ സ്വാഗതമാശംസിക്കും. അഷ്റഫ് വളാപ്പാടി വിഷയമവതരിപ്പിക്കും. കീച്ചേരി അബ്ദുൽ ഗഫൂർ മൗലവി ഉദ്ഘാടനവും ഉപഹാര സമർപ്പണവും നടത്തും. ജമാഅത്ത് ഭാരവാഹികൾ, ഗ്ലോബൽ കമ്മിറ്റി ഭാരവാഹികൾ, മദ്രസ്സാ അധ്യാപകർ, വിദ്യാർത്ഥികൾ, മഹല്ല് അംഗങ്ങൾ ആശംസാ പ്രസംഗം നടത്തും. മൻസൂർ ഫൈസി മണ്ണാർക്കാട് മറുപടി പ്രസംഗം നടത്തും. ചടങ്ങിൽ മദ്രസ്സാ പരീക്ഷയിലും, പൊതു പരീക്ഷയിലും ഉന്നത വിജയം കരസ്ഥമാക്കിയവർക്കുളള ഖത്തർ ശാഖാ കമ്മിറ്റിയുടെ ഉപഹാര സമർപ്പണവും നടക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow