പാറപ്പള്ളി ഇസ്ലാമിക് കൾച്ചറൽ സെന്റർ ഇഫ്താർ സംഗമം നടത്തി

Mar 12, 2026 - 22:36
 0
പാറപ്പള്ളി ഇസ്ലാമിക് കൾച്ചറൽ സെന്റർ ഇഫ്താർ സംഗമം നടത്തി

അമ്പലത്തറ: 15 വർഷത്തോളമായി പാറപ്പള്ളിയിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകി കൊണ്ട് പ്രവർത്തിച്ചു വരുന്ന ഇസ്ലാമിക് കൾച്ചറൽ സെൻ്റർ പാറപ്പള്ളി മഹല്ല് ഇഫ്താർ സംഘമം നടത്തി. റമദാൻ 1 മുതൽ അവസാനം വരെ പാറപ്പള്ളി മസ്ജിദിന് മുൻവശം യാത്രക്കാരായ നോമ്പുകാർക്ക് വേണ്ടി ഗ്രാൻഡ് ഇഫ്താർ സംഗമം നടന്നു വരുന്നതിൻ്റെ ഭാഗമായിട്ടാണ് പാറപ്പള്ളി മഖാം പരിസരത്ത് വെച്ച് വിപുലമായ മഹല്ല് ഇഫ്താർ സംഘമം നടത്തിയത്. ഇഫ്താർ സംഗമം  ഉദുമ എംഎൽഎ സി എച്ച് കുഞ്ഞമ്പു  ഉദ്ഘാടനം ചെയ്തു. സി എച്ച് അബ്ബാസ് അദ്ധ്യക്ഷത വഹിച്ചു. വിവിധ രാഷ്ട്രീയ സാംസ്കാരിക സംഘടനാ പ്രതിനിധികൾ, പോലീസ് ഉദ്യോഗസ്ഥർ, ജമാ-അത്ത് ഭാരവാഹികൾ പങ്കെടുത്തു സംസാരിച്ചു. മുനീർ ഫൈസി ഇർഫാനി പ്രാർത്ഥന നടത്തി. ലത്തീഫ് കാട്ടിപ്പാറ സ്വാഗതവും, ശറഫുദ്ധീൻ അബ്‌ദുല്ല നന്ദിയും പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow