കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നാളെ ഭാഗികമായി വൈദ്യുതി തടസ്സപ്പെടും

Feb 28, 2026 - 15:44
 0
കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നാളെ ഭാഗികമായി വൈദ്യുതി തടസ്സപ്പെടും

കണ്ണൂർ: കെഎസ്ഇബി-ആർഡിഎസ്എസ് പദ്ധതിയുടെ ഭാഗമായുള്ള നിർമ്മാണ പ്രവൃത്തികൾ നടക്കുന്നതിനാൽ നാളെ കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ വിവിധയിടങ്ങളിൽ രാവിലെ 11 മണി മുതൽ ഉച്ചയ്ക്ക് 3 മണി വരെ വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെടാൻ സാധ്യതയുണ്ടെന്ന് ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ അറിയിച്ചു. കാഞ്ഞിരോട് മുതൽ പാപ്പിനിശേരി വരെയുള്ള 33 കെ.വി ലൈനിൽ ഇൻസുലേറ്റഡ് കണ്ടക്ടർ വലിക്കുന്ന പ്രവൃത്തികൾ നടക്കുന്നതിനാലും, ഇതിന്റെ ഭാഗമായി 220 കെ വി അഴീക്കോട്-കാഞ്ഞിരോട്, ഓർക്കാട്ടേരി-കാഞ്ഞിരോട് ലൈനുകൾ ഓഫ് ചെയ്യേണ്ടതിനാലുമാണ് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നത്. കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ വിവിധ ഭാഗങ്ങളിൽ ഈ സമയത്ത് ഭാഗികമായി വൈദ്യുതി തടസ്സപ്പെട്ടേക്കാം. ഉപഭോക്താക്കൾ സഹകരിക്കണമെന്ന് കെ.എസ്.ഇ.ബി ട്രാൻസ്മിഷൻ സർക്കിൾ അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow