ഓട്ടോ മറിഞ്ഞ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
കാഞ്ഞങ്ങാട്: പെരുമ്പള വിഷ്ണു പ്പാറയിൽ ഓട്ടോ മറിഞ്ഞ് ഗുരുതരമായി പരിക്കു പറ്റി ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മണിയങ്ങാനത്തെ ബദറുദ്ദീനാ(36)ണ് മരിച്ചത്. ചെമ്പരിക്ക ചാത്തങ്കൈ സ്വദേശിയും കാഞ്ഞങ്ങാട് ആറങ്ങാടി മൊയ്തീൻ കുഞ്ഞി-ആയിഷ ദമ്പതികളുടെ മകനുമാണ്. ഭാര്യ: ഫസീല മൂടംബയൽ. മക്കൾ: മൊയ്തീൻ കുഞ്ഞി, ഫസ്ന(വിദ്യാർത്ഥികൾ). സഹോദരങ്ങൾ: സക്കീന കീഴൂർ, അബ്ദുൾ ലത്തീഫ്, മുഹമ്മദ്, സൈനബ് കുണിയ, സീനത്ത് ചാത്തങ്കൈ, ബഷീർ ചാത്തങ്കൈ.
What's Your Reaction?