ഡിവൈഎഫ്ഐ കാസർകോട് ജില്ലാ കമ്മിറ്റിക്ക് പുതിയ നേതൃത്വം; വി. ഗിനീഷ് പ്രസിഡന്റ്, എം.വി. രതീഷ് സെക്രട്ടറി

Oct 7, 2026 - 08:44
Oct 7, 2026 - 08:50
 0
ഡിവൈഎഫ്ഐ കാസർകോട് ജില്ലാ കമ്മിറ്റിക്ക് പുതിയ നേതൃത്വം; വി. ഗിനീഷ് പ്രസിഡന്റ്, എം.വി. രതീഷ് സെക്രട്ടറി
എം.വി.രതീഷ്, വി.ഗിനീഷ്

കാസർകോട്: ഡിവൈഎഫ്ഐ കാസർകോട് ജില്ലാ കമ്മിറ്റിക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ജില്ലാ കമ്മിറ്റി യോഗത്തിൽ വി. ജിനീഷിനെ പ്രസിഡൻ്റും എം.വി. രതീഷിനെ സെക്രട്ടറിയും തിരഞ്ഞെടുത്തു.

ജില്ലാ സെക്രട്ടറിയും സംസ്ഥാന ജോയിൻ്റ് സെക്രട്ടറിയുമായിരുന്ന രജീഷ് വെള്ളാട്ട് സംസ്ഥാന സെൻ്ററിൽ പ്രവർത്തിക്കാൻ തീരുമാനിച്ച സാഹചര്യത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. കെ. മഹേഷിനെ ജില്ലാ ജോയിൻ്റ് സെക്രട്ടറിയും ബി. വൈശാഖിനെ വൈസ് പ്രസിഡൻ്റും കെ. സനുമോഹനെ സെക്രട്ടേറിയറ്റ് അംഗമായും തിരഞ്ഞെടുത്തു.

പ്രതിഷേധ സമരങ്ങൾക്കെതിരെ കള്ളക്കേസെടുത്തും പൊലീസ് ഭീകരതയിലൂടെയും അടിച്ചമർത്താനുള്ള യുഡിഎഫ് സർക്കാരിൻ്റെ നിലപാട് ജനാധിപത്യ സമൂഹത്തോടുള്ള വെല്ലുവിളിയാണെന്ന് ഡിവൈഎഫ്ഐ ജില്ല കമ്മിറ്റി ആരോപിച്ചു. മന്ത്രിക്കെതിരായ പ്രതിഷേധത്തിൽ പക്ഷപാതപരമായി കേസെടുത്തതിലൂടെ ആർഎസ്എസ് വിധേയത്വം മറനീക്കി പുറത്തുവന്നതായി കമ്മിറ്റി ആരോപിച്ചു.

രാഷ്ട്രീയ പകപോക്കലിനും യുഡിഎഫ്–ആർഎസ്എസ് ഡിലിനുമെതിരെ ഒക്ടോബർ എട്ടിന് വൈകിട്ട് 4.30ന് കാഞ്ഞങ്ങാട്ട് യുവജന പ്രതിഷേധം സംഘടിപ്പിക്കും. ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ നടക്കുന്ന യുവജന–വിദ്യാർത്ഥി പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഒക്ടോബർ 10ന് ബ്ലോക്ക് കേന്ദ്രങ്ങളിൽ നൈറ്റ് മാർച്ചും സംഘടിപ്പിക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow