തൊഴിലാളി ശ്രേഷ്ഠ പുരസ്കാര ജേതാക്കളെ അനുമോദിച്ചു
കാസർകോട്: തൊഴിലാളി ശ്രേഷ്ഠ പുരസ്കാര ജേതാക്കളെ ജില്ലാ ലേബർ ഓഫീസിന്റെ നേതൃത്വത്തിൽ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ വച്ച് അനുമോദിച്ചു. പുരസ്കാര ജേതാക്കളായ മേരി മൽഡ, ബബിത ബേബി, എ ഷിബു എന്നിവർക്കുള്ള ഉപഹാരങ്ങൾ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ സമ്മാനിച്ചു. ചടങ്ങിൽ നഴ്സിംഗ് മേഖലയിൽ കഴിവ് തെളിയിച്ച് സംസ്ഥാനതലത്തിൽ രണ്ടാം സ്ഥാനം നേടിയ വി പി വീഷ്മയെയും അനുമോദിച്ചു. വി അവിനാഷ് സുന്ദർ, വി സബീഷ്, കെ മനോജ്, എംടിപി ഫൈസൽ എന്നിവർ സംസാരിച്ചു.
What's Your Reaction?