സിവിൽ സർവീസ് പരീക്ഷയിൽ 167-ാം റാങ്ക് നേടിയ കാജൽ രാജുവിനെ നീലേശ്വരം പ്രസ് ഫോറം ആദരിച്ചു

Mar 12, 2026 - 17:10
 0
സിവിൽ സർവീസ് പരീക്ഷയിൽ 167-ാം റാങ്ക് നേടിയ കാജൽ രാജുവിനെ നീലേശ്വരം പ്രസ് ഫോറം ആദരിച്ചു

നീലേശ്വരം: സിവിൽ സർവീസ് പരീക്ഷയിൽ 167-ാം റാങ്ക് നേടിയ കാജൽ രാജുവിനെ നീലേശ്വരം പ്രസ് ഫോറം ആദരിച്ചു. ദേവരാഗം ഓഡിറ്റോറിയത്തിൽപ്രസ് ഫോറം പ്രസിഡൻ്റ് സേതു ബങ്കളത്തിന്റെ അധ്യക്ഷതയിൽ റിട്ട. ഡി ജി പിയും യുപിഎ സ് സി സിവിൽ സർവീസ് സെലക്ഷൻ ബോർഡ് അംഗവുമായ സി എം രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. നീലേശ്വരം നഗരസഭ ചെയർമാൻ പി പി മുഹമ്മദ് റാഫി ഉപഹാര സമർപ്പണം നടത്തി. കണ്ണൂർ സർവ്വകലാശാല മുൻപരീക്ഷാ കൺട്രോളർ പ്രൊഫ: കെ പി ജയരാജൻ, കെ പി രവീന്ദ്രൻ, അനീഷ് മുണ്ടേമാട്, പി വിജയകുമാർ, പി യു വിജയകുമാർ, സുരേഷ് പുതിയടത്ത്, കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ, കെ വി ചന്ദ്രൻ, കെ വി സുരേഷ് കുമാർ, ഉദയൻ പാലായി, അരുൺ പ്രഭു, മോഹൻദാസ് മേനോൻ, കെ ഉണ്ണി നായർ, ഒ വി രവീന്ദ്രൻ, നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ സതീശൻ കൗൺസിലർമാരായ രാജൻ, സതി ഭരതൻ, പി വി സുനിത തുടങ്ങിയവർ സംബന്ധിച്ചു. കാജൽ രാജു മറുപടി പ്രസംഗം നടത്തി. നീലേശ്വരം ജെയ്സി എലൈറ്റിനു വേണ്ടിയും റോട്ടറി ക്ലബ്ബിനുവേണ്ടിയും കാജലിനെ പൊന്നാടയണയിച്ചു. പ്രസ്ഫോറം സെക്രട്ടറി സുരേഷ് മടിക്കൈ സ്വാഗതവും ജോ: സെക്ര രാഘവൻ ചോനമടം നന്ദിയും പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow