അരയി-കോട്ടക്കടവ് സ്റ്റീൽ ഫൂട്ട് ബ്രിഡ്ജ് ഉദ്ഘടനം ചെയ്തു.
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭയിൽ കോട്ടക്കടവിൽ അരയി പുഴയ്ക്ക് കുറുകയായി ഇരുകരകളിലെയും ജനങ്ങൾക്ക് യാത്രാസൗകര്യം ഉറപ്പുവരുത്തുന്നതിനായി ഉൾനാടൻ ജലഗതാഗത വകുപ്പ് വളരെ മനോഹരമായി നിർമ്മിച്ച അരയി കോട്ടക്കടവ് സ്റ്റീൽ ഫൂട്ട് ബ്രിഡ്ജിന്റെ ഉദ്ഘാടനം ഇ ചന്ദ്രശേഖരൻ എം എൽ എ നിർവ്വഹിച്ചു. സംസ്ഥാന സർക്കാറിന്റെ 2022-23 വർഷത്തെ പ്ലാൻ ഫണ്ട് വിഹിതത്തിൽ ഉൾപ്പെടുത്തി ഒന്നരക്കോടി രൂപ ചിലവിൽ 44 മീറ്റർ നീളവും 2.10 മീറ്റർ വീതിയിലും പുഴയുടെ സ്വാഭാവിക ഒഴുക്കിനെ തടസ്സപ്പെടുത്താതെ ജലയാനങ്ങൾക്ക് കടന്നുപോകാൻ കഴിയുന്ന തരത്തിലാണ് പാലം നിർമ്മിച്ചത്. കാഞ്ഞങ്ങാട് നഗരസഭയുടെ ടൂറിസം പദ്ധതികൾക്ക് മുതൽക്കൂട്ടാവുന്നതാണ് കോട്ടക്കടവ് ബ്രിഡ്ജ്. കാഞ്ഞങ്ങാട് നഗരസഭ ചെയർമാൻ വി വി രമേശൻ അധ്യക്ഷനായി. നഗരസഭ വൈസ് ചെയർമാൻ ലത ബാലകൃഷ്ണൻ, സ്ഥിരം സമിതി അധ്യക്ഷൻ എം വിജയൻ എന്നിവർ സംസാരിച്ചു. ജനപ്രതിനിധികൾ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ഉദ്യോഗസ്ഥർ പൊതുജനങ്ങൾ തുടങ്ങി നിരവധിയാളുകൾ ചടങ്ങിൽ സംബന്ധിച്ചു. ഉൾനാടൻ ജലഗതാഗതം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ എ പി സുധാകരൻ സ്വാഗതം പറഞ്ഞു.
What's Your Reaction?