മടിക്കൈ പൊതുജന വായനശാലയിൽ വയോജന ദിനാചരണം; മെഡിക്കൽ ക്യാമ്പ് നടത്തി
മടിക്കൈ: വയോജന ദിനാചരണത്തിന്റെ ഭാഗമായി മടിക്കൈ പൊതുജന വായനശാലയിൽ പ്രഷർ, ഷുഗർ പരിശോധന ഉൾപ്പെടെയുള്ള മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പൂത്തക്കാൽ പ്രാഥമിക ആരോഗ്യകേന്ദ്രത്തിന്റെയും മടിക്കൈ പൊതുജന വായനശാലയുടെയും സംയുക്താഭിമുഖ്യത്തിലായിരുന്നു ക്യാമ്പ്.
ലൈബ്രറി പ്രസിഡന്റ് വി. ചന്തു അധ്യക്ഷത വഹിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ അംഗം സി. ശാരദ ടീച്ചർ ആശംസകൾ നേർന്നു. പൂത്തക്കാൽ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ജെ.പി.എച്ച്.എൻ പുഷ്പജ ക്ലാസെടുത്തു.
എം.എൽ.എസ്.പി മഞ്ജു, ആശാവർക്കർ രതി, ഹരിപ്രിയ, രമേശൻ എം. എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. നിരവധി പേർ ക്യാമ്പിൽ പങ്കെടുത്ത് ആരോഗ്യ പരിശോധന നടത്തി.
What's Your Reaction?