കൈയ്യോടുകൈ ശുചിത്വ ക്യാംപെയിൻ: പൂത്തക്കാൽ ഗവ. യു.പി. സ്കൂളിൽ മാതൃകാ പ്രവർത്തനങ്ങൾ
പൂത്തക്കാൽ: സ്വച്ഛതാ ഹി സേവ–‘കൈയ്യോടുകൈ’ മാലിന്യമുക്ത കേരളത്തിനായുള്ള ശുചിത്വ ക്യാംപെയിന്റെ ഭാഗമായി പൂത്തക്കാൽ ഗവ. യു.പി. സ്കൂളിൽ വിവിധ ശുചിത്വ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും കൈകോർത്തു ശുചിത്വ ചങ്ങല തീർത്തു.
വാർഡ് മെമ്പർ പി. സതി ഉദ്ഘാടനം ചെയ്തു. ശുചിത്വ മിഷൻ ജില്ലാ റിസോഴ്സ് പേഴ്സൺ സി.പി.വി. വിനോദ് കുമാർ ശുചിത്വ സന്ദേശം നൽകി. ഹെഡ്മാസ്റ്റർ രമേശൻ എം. സ്വാഗതവും സീനിയർ അസിസ്റ്റന്റ് വി. രാജേഷ് നന്ദിയും പറഞ്ഞു. വിദ്യാർഥിനി നൈനിക പവിത്രൻ ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
തുടർന്ന് ശുചിത്വ റാലി, പോസ്റ്റർ രചന, മുദ്രാഗീത രചന തുടങ്ങിയ ബോധവൽക്കരണ മത്സരങ്ങളും സംഘടിപ്പിച്ചു. വിദ്യാർഥികളും അധ്യാപകരും പി.ടി.എ. അംഗങ്ങളും ചേർന്ന് സ്കൂളും പരിസരവും പൂത്തക്കാൽ ടൗണും ശുചീകരിച്ചു.
ശുചിത്വ ബോധവൽക്കരണവുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തനങ്ങൾ വരും ദിവസങ്ങളിലും തുടരുമെന്ന് സംഘാടകർ അറിയിച്ചു.
What's Your Reaction?