ഇരിയണ്ണി കൈലാസ് ഓഡിറ്റോറിയം മാനേജർ ചന്ദ്രൻ കിണറ്റിൽ വീണു മരിച്ചു

Feb 23, 2026 - 09:58
 0
ഇരിയണ്ണി കൈലാസ് ഓഡിറ്റോറിയം മാനേജർ ചന്ദ്രൻ കിണറ്റിൽ വീണു മരിച്ചു

കാസർകോട്: ബോവിക്കാനം മുണ്ടക്കൈ കെ കെ വളപ്പിൽ ചന്ദ്രൻ(45) കിണറ്റിൽ വീണു മരിച്ചു. ഇരിയണ്ണി കൈലാസ് ഓഡിറ്റോറിയം മാനേജറാണ്. കവുങ്ങിൻതോട്ടത്തിൽ വെള്ളമടിക്കുന്നതിന് പമ്പ് ഓണാക്കുന്നതിനിടയിൽ മുപ്പത് മീറ്ററോളം ആഴമുള്ള കിണറിൽ കാൽതെറ്റി വീഴുകയായിരുന്നുവെന്ന് പറയുന്നു. വിവരമറിഞ്ഞ് എത്തിയനാട്ടുകാർ കിണറ്റിൽ നിന്ന് ചന്ദ്രനെ കരക്കിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പിതാവ്: പരേതനായ നാരായണൻ നായർ. മാതാവ്: കാർത്തിയായനി. ഭാര്യ: രേഷ്മ (അധ്യാപിക), മക്കൾ: ശിവന്യ, ശിവധ്യാൻ. സഹോദരൻ: ഗംഗാധരൻ.

What's Your Reaction?

like

dislike

love

funny

angry

sad

wow