അന്യായ ചെങ്കൽ വില വർദ്ധനവ് പിൻവലിക്കുക; ഡി വൈ എഫ് ഐ
നീലേശ്വരം: മടിക്കൈ പഞ്ചായത്തിലെയും സമീപ പ്രദേശങ്ങളിലെയും പണ ഉടമകൾ ഏകപക്ഷിയമായി നടപ്പിലാക്കിയ ചെങ്കൽ വില വർദ്ധനവ് പിൻവലിക്കണമെന്ന് ഡി വൈ എഫ് ഐ നീലേശ്വരം ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. അന്യായ വില വർദ്ധനവ് നിർമാണമേഖലയിൽ കൂടുതൽ പ്രതിസന്ധികൾ സൃഷ്ടിക്കും. സർക്കാർ സഹായത്തോടെ വീട് വെക്കുന്ന ലൈഫ് പദ്ധതി ഗുണഭോക്താക്കളെയും മറ്റ് സാധാരണക്കാരായ ജനങ്ങളെയുമടക്കം കൂടുതൽ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നതാണ് നിലവിലെ വില വർദ്ധനവ്. അശാസ്ത്രീയവും അന്യായവുമായ വിലവർദ്ധനവ് അംഗീകരിക്കാൻ സാധിക്കില്ല. ഏകപക്ഷീയമായ വർദ്ധനവ് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. വില വർദ്ധനവ് പിൻവലിക്കാൻ പണ ഉടമകൾ ഉടൻ തയ്യാറാവണം. അല്ലാത്ത പക്ഷം ശക്തമായ സമരങ്ങൾക്ക് ഡി വൈ എഫ് ഐ നേതൃത്വം നൽകുമെന്നും ബ്ലോക്ക് കമ്മിറ്റി വ്യക്തമാക്കി.
What's Your Reaction?