ലഹരി കേസിൽ ജാമ്യത്തിൽ ഇറങ്ങിയ അഭിഭാഷക മരിച്ച നിലയിൽ
ആലപ്പുഴ: എം ഡി എം എ യുമായി പിടികൂടിയ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ അഭിഭാഷയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. അമ്പലപ്പുഴ സ്വദേശിനെ അഡ്വ: സത്യമോൾ(46)ആണ് മരിച്ചത്. ലഹരി കേസിൽ ജാമ്യം ലഭിച്ച് ജയിലിൽ നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെയാണ് ഇവരെ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. വീടിന്റെ ടെറസിൽ തൂങ്ങിമരിച്ച നിലയിൽ മകനാണ് സത്യമോളുടെ മൃതദേഹം ആദ്യം കണ്ടത്. സത്യ മോളെയും മകൻ സൗരവ് ജിത്തിനെയും കഴിഞ്ഞ ഒക്ടോബറിലാണ് ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും പുന്നപ്ര പോലീസും ചേർന്ന് എം ഡി എം എയുമായി പിടികൂടിയത്. ഇരുവരും ആലപ്പുഴയിൽ കാറിൽ യാത്ര ചെയ്യുന്നതിനിടെ പറവൂർ ജംഗ്ഷനിൽ എക്സൈസ് സംഘവും പോലീസും ചേർന്ന് തടഞ്ഞിരുന്നു. ഇവരുടെ വാഹനത്തിൽ നിന്ന് ലഹരി കണ്ടെടുത്തതിന് പിന്നാലെ വീട്ടിൽ പരിശോധന നടത്തി. ഇവിടെ നിന്നാണ് ലഹരി ശേഖരം പിടികൂടിയത്. കരുനാഗപ്പള്ളി കുടുംബ കോടതിയിൽ അഭിഭാഷകയായി ജോലി ചെയ്തു വരികയായിരുന്നു സത്യമോൾ. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു.
What's Your Reaction?