പാലിയേറ്റീവ് ദിനാചരണം; മടിക്കൈയിൽ സ്നേഹസംഗമം സംഘടിപ്പിച്ചു.

Jan 15, 2026 - 17:10
 0
പാലിയേറ്റീവ് ദിനാചരണം; മടിക്കൈയിൽ സ്നേഹസംഗമം സംഘടിപ്പിച്ചു.

മടിക്കൈ: മടിക്കൈ ഗ്രാമ പഞ്ചായത്ത് -മടിക്കൈ പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ സഹകരണത്തോടെ പാലിയേറ്റീവ് കെയർ കെട്ടിടത്തിൽ പാലിയേറ്റീവ് സ്നേഹസംഗമം സംഘടിപ്പിച്ചു. സംഗമം ജില്ലാ പഞ്ചായത്ത് മെമ്പർ കെ സബീഷ് ഉദ്ഘാടനം ചെയ്തു. മടിക്കൈ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വിവി ജ്യോതി അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ പി കുഞ്ഞികൃഷ്ണൻ, വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ രാജൻ കെ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ പത്മിനി പി വി, വാർഡുമെമ്പർ ഭാസ്കരൻ കെ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ ബിജു, പാലിയേറ്റീവ് കെയർ സൊസൈറ്റി സെക്രട്ടറി ബി ബാലൻ, പി സി. ചന്ദ്രൻ അടിയോടി, എസ് പ്രീത, ഹെൽത്ത് ഇൻസ്പെക്ടർ മോഹനൻ പി ടി എന്നിവർ ആശംസകൾ നേർന്നു. മെഡിക്കൽ ഓഫീസർ ഡോ: അഹമ്മദ് ബഷീർ സ്വാഗതവും, പാലിയേറ്റീവ് നഴ്സ് രേഷ്മ നന്ദിയും പറഞ്ഞു. അനുഭവങ്ങൾ പങ്കിടൽ, പാലിയേറ്റീവ് അംഗങ്ങളുടെ ഗാനമേള, സ്വരജതി മടിക്കൈ, എൻ എസ് എസ് പുതുക്കൈ എന്നിവർ ഒരുക്കിയ വിവിധ കലാപരിപാടികൾ എന്നിവ സംഗമത്തിന് കൊഴുപ്പേകി. മടിക്കൈ ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച പരിപാടി മികച്ച ജനകീയ പങ്കാളിത്തം കൊണ്ട് ശ്രേദ്ധേയമായി.

What's Your Reaction?

like

dislike

love

funny

angry

sad

wow