മടിക്കൈ ഗ്രാമ പഞ്ചായത്ത് കുട്ടികളുടെ ഗ്രാമസഭ സംഘടിപ്പിച്ചു

Feb 11, 2026 - 07:57
Feb 11, 2026 - 08:10
 0
മടിക്കൈ ഗ്രാമ പഞ്ചായത്ത് കുട്ടികളുടെ ഗ്രാമസഭ സംഘടിപ്പിച്ചു

മടിക്കൈ: മടിക്കൈ ഗ്രാമപഞ്ചായത്ത് 2026-27 വർഷത്തെ പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് കുട്ടികളുടെ ഗ്രാമസഭ കാഞ്ഞിരപ്പൊയിൽ ജിഎച്ച്എസ് സ്കൂളിൽ സംഘടിപ്പിച്ചു. വിദ്യാർഥികളും അധ്യാപകരും പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും പിടിഎ പ്രതിനിധികളും പങ്കെടുത്ത പരിപാടി മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി പ്രകാശൻ ഉദ്ഘാടനം ചെയ്തു. ഭരണസമിതി അംഗങ്ങളായ പി കുഞ്ഞികൃഷ്ണൻ, എം രാജൻ എന്നിവർ സംസാരിച്ചു. കുട്ടികളുടെ വളർച്ചയ്ക്കും സുരക്ഷിതത്വത്തിനും നേരിടുന്ന വെല്ലുവിളികളെ പറ്റിയും, കുട്ടികളുടെ വികാസത്തിനും ഉന്നതിക്കും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളെപ്പറ്റിയും കുട്ടികളും അധ്യാപകരും പഞ്ചായത്ത് ഭരണസമിതി അംഗങ്ങളുമായി ചർച്ച നടന്നു. ശിശുസൗഹൃദ വാർഷിക പദ്ധതി രൂപീകരിക്കുന്നതിൽ കുട്ടികളുടെ ഗ്രാമസഭ അനിവാര്യ ഘടകമാണെന്ന് യോഗം വിലയിരുത്തി.

What's Your Reaction?

like

dislike

love

funny

angry

sad

wow