ഉപ്പള റെയിൽവേ ഭൂമിയിലെ മരംമുറി; നാലുപേർ അറസ്റ്റിൽ

Feb 11, 2026 - 08:29
Feb 11, 2026 - 08:29
 0
ഉപ്പള റെയിൽവേ ഭൂമിയിലെ മരംമുറി; നാലുപേർ അറസ്റ്റിൽ

കാസർകോട്: റെയിൽവേ ഭൂമിയിൽ നിന്നു തേക്ക് ഉൾപ്പെടെ 11 മരങ്ങൾ മുറിച്ചു കടത്തിയ കേസിൽ ഉപ്പള സ്വദേശികളായ നാലുപേർ അറസ്റ്റിൽ. റോഷൻ സെമീർ, ദാദപീർ, അബ്ദുള്ള കുഞ്ഞി, രാജേഷ് എന്നിവരെയാണ് ആർപിഎഫിന്റെ മംഗളൂരു ഇൻസ്പെക്ടർ മനോജ് കുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. മുറിച്ചു കടത്തിയ മരവും കടത്താൻ ഉപയോഗിച്ച വാഹനവും മരം മുറിക്കുന്ന യന്ത്രവും ആർപിഎഫ് കസ്റ്റഡിയിലെടുത്തു. ഉപ്പള റെയിൽവേ സ്റ്റേഷന്റെ അധീനതയിലുള്ള മരങ്ങളാണ് മുറിച്ചു കടത്തിയത്. റെയിൽവേ ഭൂമിയോട് ചേർന്നുള്ള പ്രതികളുടെ സ്ഥലത്തുനിന്ന് മരങ്ങൾ മുറിക്കുന്നതിന്റെ മറവിൽ റെയിൽവേ ഭൂമിയിലെ മരങ്ങളും മുറിച്ചു കളത്തി എന്നാണ് റെയിൽവേ പോലീസ് രജിസ്റ്റർ ചെയ്ത കേസ്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ അന്വേഷണസംഘം തിരിച്ചറിഞ്ഞത്.

What's Your Reaction?

like

dislike

love

funny

angry

sad

wow