ബൈക്കും കാറും കൂട്ടിയിടിച്ചു; പുത്തിഗെയിൽ യുവാവിന് ദാരുണാന്ത്യം
കാസർകോട്: സീതാംഗോളി–പെർള റോഡിൽ പുത്തിഗെ മുഗുറോഡിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു. ഊജംപദവിലെ മുഹമ്മദിന്റെ മകൻ എം.ടി. മുഹമ്മദ് അഷ്റഫ് (48) ആണ് മരിച്ചത്.
ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം. മുഹമ്മദ് അഷ്റഫ് ഓടിച്ചിരുന്ന ബൈക്കും എതിർദിശയിൽനിന്ന് എത്തിയ കാറും കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അഷ്റഫിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
അപകടത്തിൽ അഷ്റഫിന്റെ ഭാര്യയ്ക്കും ഗുരുതരമായി പരിക്കേറ്റു. പ്രാഥമിക ചികിത്സ നൽകിയ ശേഷം ഇവരെ ബംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി.
അഷ്റഫിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
What's Your Reaction?