വീട്ടമ്മ കുഴഞ്ഞു വീണു മരിച്ചു

നീലേശ്വരം ചോയ്യങ്കോട്ടെ ബിന്ദുവാണ് മരിച്ചത്

Feb 21, 2026 - 21:33
 0
വീട്ടമ്മ കുഴഞ്ഞു വീണു മരിച്ചു

നീലേശ്വരം: വീട്ടമ്മ കുഴഞ്ഞു വീണു മരിച്ചു. ചോയ്യങ്കോട് പാത്തടുക്കത്തെ കെ ബിന്ദു(49) വാണ് കുഴഞ്ഞുവീണു മരിച്ചത്. രാവിലെ വീട്ടിൽ വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് കിണാവൂരിലെ ക്ലിനിക്കിൽ എത്തിക്കുകയും അവിടുന്ന് നീലേശ്വരം തേജസ്വിനി ആശുപത്രിയിൽ എത്തിക്കുകയും ചെയ്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഗൾഫിലുള്ള മകന്റെ അടുത്ത് പോയിരുന്ന ഇവർ ഏതാനും ദിവസം മുമ്പാണ് നാട്ടിൽ തിരിച്ചെത്തിയത്. നിർമ്മാണ തൊഴിലാളിയായ വേണുവാണ് ഭർത്താവ്. പരേതരായ കുഞ്ഞിരാമൻ നാരായണീ ദമ്പതികളുടെ മകളാണ്. മക്കൾ: ശ്രുതി, ശരത്. മരുമകൻ: വിവേക്. സഹോദരങ്ങൾ: പുഷ്പ, ചന്ദ്രൻ, പ്രമീള, ബീന, രാജീവൻ. മൃതദേഹം ഞായറാഴ്ച രാവിലെ പാത്തടുക്കത്തെ വീട്ടിൽ പൊതുദർശനത്തിന് വെച്ച ശേഷം വീട്ടുവളപ്പിൽ സംസ്കരിക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow