മടിക്കൈയിൽ ഇന്റർ സെക്ടറൽ യോഗം; പൊതുജനാരോഗ്യ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തും

Jul 1, 2026 - 17:09
 0
മടിക്കൈയിൽ ഇന്റർ സെക്ടറൽ യോഗം; പൊതുജനാരോഗ്യ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തും

മടിക്കൈ: വിവിധ സർക്കാർ വകുപ്പുകളുടെ ഏകോപനത്തിലൂടെ പൊതുജനാരോഗ്യവും വികസന പ്രവർത്തനങ്ങളും കൂടുതൽ കാര്യക്ഷമവും ജനകീയവുമാക്കുക എന്ന ലക്ഷ്യത്തോടെ മടിക്കൈ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഇന്റർ സെക്ടറൽ കോ-ഓർഡിനേഷൻ യോഗം സംഘടിപ്പിച്ചു.

മടിക്കൈ ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. പ്രകാശൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കുഞ്ഞികൃഷ്ണൻ അധ്യക്ഷത വഹിച്ചു.

ആരോഗ്യം, വിദ്യാഭ്യാസം, കുടുംബക്ഷേമം, തദ്ദേശസ്വയംഭരണം എന്നിവയുൾപ്പെടെയുള്ള വിവിധ മേഖലകളിലെ ഉദ്യോഗസ്ഥർ, ആരോഗ്യ പ്രവർത്തകർ, ജനപ്രതിനിധികൾ, പൊതുപ്രവർത്തകർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്തി പൊതുജനാരോഗ്യ സംരക്ഷണം, ശുചിത്വ പ്രവർത്തനങ്ങൾ, പ്രതിരോധ പ്രവർത്തനങ്ങൾ, വികസന പദ്ധതികളുടെ കാര്യക്ഷമമായ നടപ്പാക്കൽ എന്നിവ സംബന്ധിച്ച വിഷയങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു. ഡോ. ശ്രുതി സ്വാഗതം ആശംസിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow