"Expressions 25" ഡിസംബർ 12,13,14 തിയ്യതികളിൽ അൽ ഐൻ ഇന്ത്യൻ സോഷ്യൽ സെൻ്ററിൽ നടക്കും
അൽ ഐൻ: കെ ജി മുതൽ പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികൾക്കായി അൽ ഐൻ മലയാളി സമാജം സംഘടിപ്പിക്കുന്ന ശാസ്ത്ര കല സാഹിത്യമത്സരങ്ങൾ "Expressions 25" ഡിസംബർ 12,13,14 തിയ്യതികളിൽ അൽ ഐൻ ഇന്ത്യൻ സോഷ്യൽ സെൻ്ററിൽ നടക്കും. രചന മത്സരങ്ങൾ, മോണോ ആക്ട്, മാപ്പിളപ്പാട്ട്, ലളിതഗാനം, പദ്യം ചൊല്ലൽ, ഭരതനാട്യം, മോഹിനിയാട്ടം, നാടോടിനൃത്തം, ക്വിസ്സ്, സയൻസ് എക്സിബിഷൻ തുടങ്ങി 61 വിവിധ ഇനങ്ങളിലായി നടക്കുന്ന മത്സരങ്ങൾ, വ്യത്യസ്ത അഭിരുചികളുള്ള എല്ലാ വിഭാഗം വിദ്യാർത്ഥികൾക്കും അവരവരുടെ കലാവൈഭവം പ്രദർശിപ്പിക്കാനും, മത്സരിക്കാനും അവസരമൊരുക്കുന്ന വിധമാണ് സംഘടിപ്പിച്ചിട്ടുള്ളത്. "Expressions 25" ൽ പങ്കെടുക്കാൻ താത്പര്യമുള്ളവർക്കായി, മത്സരത്തെ സംബന്ധിച്ച വിശദ വിവരങ്ങൾ അറിയാൻ അൽ ഐൻ മലയാളി സമാജം ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു.
What's Your Reaction?