ഇന്ത്യൻ ഫാർമ ഫുട്ബോൾ ലീഗ്; ജേഴ്‌സി പ്രകാശനം ചെയ്തു.

Jun 23, 2025 - 11:15
 0
ഇന്ത്യൻ ഫാർമ ഫുട്ബോൾ ലീഗ്;  ജേഴ്‌സി പ്രകാശനം ചെയ്തു.

ദോഹ: ഖത്തറിലെ വിവിധ മേഖലയിൽ ജോലി ചെയ്യുന്ന ഇന്ത്യൻ ഫാർമസിസ്റ്റുമാരുടെ ഫുട്ബോൾ കൂട്ടായ്മയായ ഫാർമ ക്ലബിന്റെ ആഭിമുഖ്യത്തിൽ ജൂൺ 27-ന് വൈകിട്ട് 6 മണിക്ക് എം ഐ സി ഗ്രൗണ്ടിൽ ആരംഭിക്കുന്ന ഇന്ത്യൻ ഫാർമ ഫുട്ബോൾ ലീഗ് 2025 പങ്കെടുക്കുന്ന  സൂപ്പർ സ്റ്റുഡിയോ ബിൻ ഒമ്രാൻ,ടൗൺ ടീം അൽ നസർ എന്നീ ടീമുകളുടെ ജേഴ്‌സി പ്രകാശനം എഡ്യൂക്കേഷൻ സിറ്റിഗ്രൗണ്ടിൽ വച്ച് നടത്തി. ജേഴ്‌സി ലോഞ്ജിംഗ്‌ ചടങ്ങിൽ ആരിഫ്‌ ,അൽത്താഫ് , ഹനീഫ് പേരാൽ, മഷൂദ്, മുഹമ്മദ് നവാസ്, ജാഫർ വക്ര , സുഹൈൽ , അസീസ്‌ , സഫീർ, അബ്ദുൽകരീം , സലീം മേലെതിൽ ,ഷെജീദ്‌ , ഷിബിലി , സഫീർ , മുസ്തഫ , ഷഹദ്‌ കാവിൽ , സലാം തുടങ്ങിയവരും മറ്റു കമ്മിറ്റി അങ്ങങ്ങളും പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow