എംഡിഎംഎയുമായി മടിക്കൈ സ്വദേശി അറസ്റ്റിൽ

Jun 10, 2026 - 06:11
Jun 10, 2026 - 06:30
 0
എംഡിഎംഎയുമായി മടിക്കൈ സ്വദേശി അറസ്റ്റിൽ

കാഞ്ഞങ്ങാട്: മടിക്കൈ ചാളക്കടവ് സ്വദേശിയായ യുവാവിനെ എംഡിഎംഎയുമായി ഹോസ്ദുർഗ് പൊലീസ് അറസ്റ്റ് ചെയ്തു. ചാളക്കടവ് നിദ മൻസിലിൽ താമസിക്കുന്ന മാലോത്ത് മുട്ടോംകടവിലെ പുതിയപുരയിൽ പി.പി. ഹമീദിന്റെ മകൻ പി. സിറാജ് (38) നെയാണ് പിടികൂടിയത്.

ഇന്നലെ രാത്രി 11.15ഓടെ കാഞ്ഞങ്ങാട് സൗത്തിലെ ബസ് വെയിറ്റിംഗ് ഷെൽട്ടറിനടുത്ത് നടത്തിയ പരിശോധനയ്ക്കിടെയാണ് അറസ്റ്റ്. നീലേശ്വരം പാലത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതിനെ തുടർന്ന് വാഹനങ്ങൾ വഴിതിരിച്ചുവിടുന്നതിനായി പൊലീസ് സംഘം കാഞ്ഞങ്ങാട് സൗത്തിൽ ഡ്യൂട്ടിയിലിരിക്കെ, പൊലീസ് വാഹനം കണ്ട് ബസ് സ്റ്റോപ്പിലിരുന്ന സിറാജ് ഓടി രക്ഷപ്പെടാൻ ശ്രമിച്ചുവെന്നാണ് പൊലീസ് പറയുന്നത്.

എസ്‌.ഐ ശാർങ്ങധരന്റെ നേതൃത്വത്തിലുള്ള സംഘം പിന്തുടർന്ന് ഇയാളെ പിടികൂടി. തുടർന്ന് നടത്തിയ ദേഹപരിശോധനയിൽ പാന്റ്സിന്റെ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന 3.260 ഗ്രാം എംഡിഎംഎ കണ്ടെത്തി. ഇതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

സീനിയർ സിവിൽ പൊലീസ് ഓഫീസർ സാനിഷ്, ഗ്രേഡ് സിവിൽ പൊലീസ് ഓഫീസർ ബൈജു, ഡ്രൈവർ രാജേഷ് എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow