വൈദ്യുതി തടസ്സങ്ങൾ; എസ് എം എസ് പദ്ധതിയുമായി കെ എസ് ഇ ബി
കാസർകോട്: കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് ഉണ്ടാകുന്ന വൈവിധ്യ തടസങ്ങൾ, അറ്റകുറ്റപ്പണി പ്രവർത്തനങ്ങൾ, ഷട്ട് ഡൗൺ തുടങ്ങിയ വിവിധ കാരണങ്ങളാൽ ഉണ്ടാകുന്ന വൈദ്യുതി തടസങ്ങൾ ഇനി മുതൽ ഉപഭോക്താക്കൾക്ക് എസ്‌എംഎസ് സന്ദേശങ്ങളിലൂടെ ലഭ്യമാകും. കെ.എസ്.ഇ.ബി കാസർകോട് സർക്കിളിന്റെ കീഴിലെ ഉപഭോക്താക്കൾക്കാണ് പദ്ധതി ഒരുങ്ങുന്നത്.
സേവനം ലഭ്യമാകുന്നതിനായി ഉപഭോക്താക്കൾ തങ്ങളുടെ വൈദ്യുതി കണക്ഷനുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പർ കെ.എസ്.ഇ.ബി രജിസ്റ്റർ ചെയ്യണമെന്ന് അധികൃതർ അറിയിച്ചു. കൺസ്യൂമർ നമ്പർ സഹിതം 9496011431 എന്ന നമ്പറിലേക്ക് എസ്‌എംഎസ് അയച്ചോ, 9496011912 എന്ന നമ്പറിലേക്ക് വിളിച്ചോ മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്യാം.
കൂടാതെ, 1912 എന്ന കെ.എസ്.ഇ.ബി ടോൾഫ്രീ നമ്പറിലേക്കോ സമീപത്തെ സെക്ഷൻ ഓഫീസിലേക്കോ നേരിട്ട് ബന്ധപ്പെടാനും രജിസ്ട്രേഷൻ സൗകര്യം ലഭ്യമാണ്. വാട്ട്‌സ്ആപ്പ് നമ്പറായ 9496001912 ലേക്കും വിവരങ്ങൾ അയച്ച് രജിസ്റ്റർ ചെയ്യാമെന്ന് ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ അറിയിച്ചു.
What's Your Reaction?