അപകടത്തിൽപ്പെട്ട സ്ഥലത്ത് നിന്നും മോട്ടോർ ബൈക്ക് മോഷണം പോയി

May 13, 2026 - 08:00
 0
അപകടത്തിൽപ്പെട്ട സ്ഥലത്ത് നിന്നും  മോട്ടോർ ബൈക്ക് മോഷണം പോയി

കാസർകോട്: അപകടത്തിൽപ്പെട്ട സ്ഥലത്ത് നിന്നും മോട്ടോർ ബൈക്ക് മോഷണം പോയതായി പരാതി. കർണാടക ലക്ഷ്മ‌ീശ്വര സ്വദേശിയും നുള്ളിപ്പാടി മുബാറക് ക്വാട്ടേഴ്സിൽ താമസക്കാരനുമായ എം എൻ സന്തോഷിന്റെ കെ എ 26 ഇ എച്ച് 4974 നമ്പർ പൾസർ ബൈക്കാണ് ദേശീയ പാത ഉപ്പള ഓവർ ബ്രിഡ്ജിന് മുകളിൽ നിന്നു മോഷണം പോയത്. മെയ് ഒന്നിന് രാത്രി ഒമ്പതര മണിക്കു നടന്ന അപകടത്തിന് ശേഷം വാഹനം ഓവർ ബ്രിഡ്‌ജിന് മുകളിലായിരുന്നു ഉണ്ടായിരുന്നത്. കഴിഞ്ഞ ദിവസം എടുക്കാൻ എത്തിയപ്പോഴാണ് മോഷണം പോയതായി അറിയുന്നത്. മഞ്ചേശ്വരം പൊലീസ് കേസെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow