ട്രെയിൻ യാത്രയ്ക്കിടെ വയോധികനെ കാണാതായതായി പരാതി
കാഞ്ഞങ്ങാട്: തമിഴ്‌നാട്ടിൽ നിന്നും കാഞ്ഞങ്ങാട്ടേക്ക് മടങ്ങുന്നതിനിടെയുള്ള ട്രെയിൻ യാത്രയ്ക്കിടെ വയോധികനെ കാണാതായ സംഭവത്തിൽ ഹോസ്ദുർഗ് പോലീസ് അന്വേഷണം ആരംഭിച്ചു. അജാനൂർ പാടിക്കാനത്ത് താമസിക്കുന്ന വി. രാജു (73) വിനെയാണ് ദുരൂഹ സാഹചര്യത്തിൽ കാണാതായത്.
ഭാര്യ വി. എ. യശോദ നൽകിയ പരാതിപ്രകാരം, തമിഴ്‌നാട്ടിലെ ബന്ധുവീട്ടിൽ പോയി മടങ്ങുന്നതിനിടയിൽ മെയ് 8-ാം തീയതി ഉച്ചയോടെയാണ് രാജുവിനെ അവസാനമായി ബന്ധപ്പെടാനായത്. യാത്രയ്ക്കിടെ “സ്റ്റേഷൻ മാറി ഇറങ്ങി” എന്ന് പറഞ്ഞ് ഫോണിൽ ബന്ധപ്പെട്ടിരുന്നുവെങ്കിലും, പിന്നീട് ഫോൺ സ്വിച്ച് ഓഫ് ആയതോടെ വിവരമൊന്നും ലഭിക്കാതെയായിയെന്നും പരാതിയിൽ പറയുന്നു.
What's Your Reaction?