എസ് എസ് എഫ് പുത്തിഗെ സെക്ടർ സാഹിത്യോത്സവ് സമാപിച്ചു

May 13, 2026 - 07:47
 0
എസ് എസ് എഫ് പുത്തിഗെ സെക്ടർ സാഹിത്യോത്സവ് സമാപിച്ചു

കാസർകോട്: എസ് എസ് എഫ് പുത്തിഗെ സെക്ടർ സംഘടിപ്പിച്ച സാഹിത്യോത്സവ് സമാപിച്ചു. രണ്ടു ദിവസങ്ങളിലായി നടന്ന പരിപാടിയിൽ വിവിധ യൂണിറ്റുകളിൽ നിന്നായി നിരവധി വിദ്യാർഥികളും യുവപ്രതിഭകളും പങ്കെടുത്തു.

പരിപാടിക്ക് തുടക്കം കുറിച്ച് ശരീഫ് സഅദി പ്രാർത്ഥന നടത്തി. സെക്ടർ ജനറൽ സെക്രട്ടറി അബ്ദുൽ അഹ്സനി സ്വാഗതം ആശംസിച്ചു. സെക്ടർ പ്രസിഡന്റ് ഉമർ ഹിമമി അധ്യക്ഷത വഹിച്ചു.

സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനീറുൽ അഹദൽ തങ്ങൾ സാഹിത്യോത്സവ് ഉദ്ഘാടനം ചെയ്തു. യുവതലമുറയുടെ സർഗാത്മക കഴിവുകൾ സമൂഹ പുരോഗതിക്കും മൂല്യാധിഷ്ഠിതമായ സമൂഹനിർമാണത്തിനുമായി ഉപയോഗപ്പെടുത്തേണ്ടത് കാലത്തിന്റെ ആവശ്യകതയാണെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

റഹീസ് മുഈ, പഞ്ചായത്ത് മെമ്പർ കേശവൻ, നസീർ സഖാഫി, രിഫായി ഹിഷാം കുമ്പള, ഖാദർ സഖാഫി മൊഗ്രാൽ, ബഷീർ പുളിക്കൂർ, സി എൻ ആരിഫ് എന്നിവർ സംസാരിച്ചു.

മത്സരഫലത്തിൽ 659 പോയിന്റ് നേടി മദീന മഖ്ദൂം യൂണിറ്റ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. 618 പോയിന്റോടെ രിഫായി നഗർ യൂണിറ്റ് രണ്ടാം സ്ഥാനവും, 410 പോയിന്റ് നേടി കട്ടത്തടുക്ക യൂണിറ്റ് മൂന്നാം സ്ഥാനവും നേടി. ഷെരീഫ് ഹിഷാമി നന്ദി രേഖപ്പെടുത്തി.

What's Your Reaction?

like

dislike

love

funny

angry

sad

wow