വീട്ടമ്മ ക്ഷേത്രത്തിനടുത്ത് കുഴഞ്ഞു വീണു മരിച്ചു
തായന്നൂർ: ക്ഷേത്രോത്സവത്തിനെത്തിയ വീട്ടമ്മ കുഴഞ്ഞുവീണു മരിച്ചു. കാലിച്ചാനടുക്കം വളാ പാടിയിലെ സുരേന്ദ്രന്റെ ഭാര്യ ബീന(53)യാണ് മരിച്ചത്. ഇന്ന് വൈകിട്ട് അട്ടക്കണ്ടം നെരോത്ത് ക്ഷേത്രപരിസരത്താണ് കുഴഞ്ഞു വീണത്. ഉടനെ പരപ്പയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വെള്ളരിക്കുണ്ട് പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.
What's Your Reaction?