വധശ്രമ കേസിലെ പ്രതിയെ വീടിന്റെ മച്ചിൽ നിന്ന് പിടികൂടി പൊലീസ്.

Aug 20, 2025 - 08:16
 0
വധശ്രമ കേസിലെ പ്രതിയെ വീടിന്റെ മച്ചിൽ നിന്ന് പിടികൂടി പൊലീസ്.

പാലക്കാട്: വധശ്രമ കേസിലെ പ്രതിയെ വീടിന്റെ മച്ചിൽ നിന്ന് പിടികൂടി പൊലീസ്. പാലക്കാട് തൃത്താലയിലാണ് സംഭവം. കപ്പൂർ കാഞ്ഞിരത്താണി സ്വദേശി സുൽത്താൻ റാഫിയാണ് തൃത്താല പൊലീസിന്റെ പിടിയിലായത്. ഞാങ്ങാട്ടിരിയിൽ വച്ച് യുവാക്കളെ മർദ്ദിച്ച സംഭവത്തിൽ വധശ്രമത്തിന് സുൽത്താൻ റാഫിക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ആക്രമണത്തിന് പിന്നാലെ ഒളിവിൽ പോയ സുൽത്താനെ കണ്ടെത്താൻ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിരുന്നു. ഇതിനിടെ ഇന്നലെയാണ് വീടിന്റെ മച്ചിൽ ഒളിച്ചിരുന്ന സുൽത്താൻ റാഫിയെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതിയെ പൊലീസ് പിടികൂടിയത്.

What's Your Reaction?

like

dislike

love

funny

angry

sad

wow