പ്രാർത്ഥനകൾ ഫലം കാണുന്നു; കാന്തപുരം.

Jul 15, 2025 - 13:46
Jul 15, 2025 - 13:50
 0
പ്രാർത്ഥനകൾ ഫലം കാണുന്നു; കാന്തപുരം.

കോഴിക്കോട്: നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെച്ചുകൊണ്ടുള്ള വിധിപ്പകർപ്പ് ഔദ്യോഗികമായി ലഭിച്ചെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ. വിധിപ്പകർപ്പ് അബൂബക്കർ മുസ്‌ലിയാർ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടു. പ്രാർഥനകൾ ഫലം കാണുന്നു എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹത്തിന്റെ കുറിപ്പ്. പ്രാർഥനകൾ ഫലം കാണുന്നു. നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെച്ചുകൊണ്ടുള്ള വിധിപ്പകർപ്പ് ഔദ്യോഗികമായി ലഭിച്ചിട്ടുണ്ട്. ഇതിനു വേണ്ടി പ്രവർത്തിച്ച, പ്രാർഥിച്ച എല്ലാവർക്കും അല്ലാഹുവിന്റെ കരുണാകടാക്ഷമുണ്ടാകട്ടെയെന്ന് കാന്തപുരം പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow