അൽ ഐൻ മലയാളിസമാജം; 'മധുരം മലയാളം' ക്യാമ്പ് സമാപിച്ചു.
അൽ ഐൻ: അൽ ഐൻ മലയാളി സമാജം ഇന്ത്യൻ സോഷ്യൽ സെൻ്റുമായി ചേർന്ന് ജൂലൈ 4 മുതൽ 13 വരെ സംഘടിപ്പിച്ച 25-ാമത് മധുരം മലയാളം വേനലവധി ക്യാമ്പിന് സമാപനമായി. മലയാളി സമാജം പ്രസിഡൻറ് സുനീഷ് കൈമലയുടെ അധ്യക്ഷതയിൽ ചേർന്ന സമാപന സമ്മേളനം ഇന്ത്യൻ സോഷ്യൽ സെൻറർ പ്രസിഡൻറ് റസൽ മുഹമ്മദ് സാലി ഉദ്ഘാടനം ചെയ്തു. സാഹിത്യ വിഭാഗം സെക്രട്ടറി ഷൗക്കത്തലിയുടെ ആമുഖ പ്രസംഗത്തോടെ ആരംഭിച്ച സമ്മേളനത്തിൽ വൈ. പ്രസിഡൻറ് ഹാരിസ് സ്വാഗതവും ട്രഷറർ രമേശ് കുമാർ നന്ദിയും രേഖപ്പെടുത്തി. യുണൈറ്റഡ് മൂവ്മെൻ്റ് അസോസിയേഷൻ ഇ കെ സലാം, ഐ എസ് സി ഭാരവാഹികളായ സന്തോഷ് കുമാർ, അഹമ്മദ് മുനാവർ, ഷമീഹ്, മുബാറക് മുസ്തഫ ഡോ ഷാഹുൽ ഹമീദ്, ക്യാമ്പ് ഡയറക്ടർമാരായ ശ്രീകുമാർ, ജിയാസ് തുങ്ങിയവർ സമ്മേളനത്തിൽ ആശംസയർപ്പിച്ചു. പത്ത് ദിവസം നീണ്ടുനിന്ന ക്യാമ്പിൽ മുഖ്യ പരിശീലകൻ അഡ്വ.പ്രദീപ് പാണ്ടനാടിൻ്റെ നേതൃത്വത്തിൽ പതിനഞ്ചോളം അധ്യാപകരാണ് 3 വയസു മുതൽ 17 വയസുവരെയുള്ള കുട്ടികളെ വിവിധ വിഭാഗങ്ങളായി തിരിച്ച് പരിശീലനം നൽകിയത്. ക്യാമ്പിലെ കുട്ടികൾ അവതരിപ്പിച്ച കലാപ്രകടനങ്ങൾ സമാപന സമ്മേളനത്തിന് കൂടുതൽ കൊഴുപ്പേകി. ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾക്ക് വിശിഷ്ടാതിഥികളുടെ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
What's Your Reaction?