കാരാക്കോട് പുലരി ‘ഓണാഘോഷം 2K26’ സംഘടിപ്പിച്ചു

Aug 27, 2026 - 13:38
 0
കാരാക്കോട് പുലരി ‘ഓണാഘോഷം 2K26’ സംഘടിപ്പിച്ചു

മടിക്കൈ: കാരാക്കോട് പുലരി സാംസ്കാരിക കേന്ദ്രത്തിന്റെയും കനിവ് സേവാ സമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ “ഓണാഘോഷം 2K26” സംഘടിപ്പിച്ചു. തിരുവോണ ദിനത്തിൽ മഹാബലിയുടെ ഗൃഹസന്ദർശനവും നടന്നു.

അവിട്ടം ദിനത്തിൽ നടന്ന ഓണാഘോഷ പരിപാടി മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. പ്രകാശൻ ഉദ്ഘാടനം ചെയ്തു. കലാ, സാംസ്കാരിക, സാമൂഹിക, കാരുണ്യ മേഖലകളിൽ പുലരി നടത്തുന്ന പ്രവർത്തനങ്ങളെ അദ്ദേഹം ശ്ലാഘിച്ചു.

ക്ലബ് പ്രസിഡന്റ് രത്നാകരൻ കാരാക്കോട് അധ്യക്ഷത വഹിച്ചു. പ്രദേശത്തെ വിവിധ മേഖലകളിൽ മികവ് തെളിയിച്ച വ്യക്തികളെ മടിക്കൈ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ. രാജൻ ആദരിച്ചു.

പുലരി വനിതാ വേദിയെ പ്രതിനിധീകരിച്ച് രത്നാവതി ചന്ദ്രൻ, ക്ലബ് രക്ഷാധികാരി ഇ.വി. തോമസ്, പുലരി പുരുഷ സ്വയംസഹായ സംഘം പ്രതിനിധി സാബു കാരാക്കോട് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ക്ലബ് സെക്രട്ടറി ശിവദാസ് പനങ്ങാട് സ്വാഗതവും, പ്രീതി കൃഷ്ണൻ നന്ദിയും പറഞ്ഞു.

പരിപാടിയോടനുബന്ധിച്ച് വിവിധ കലാ-കായിക, വിനോദ മത്സരങ്ങളും സംഘടിപ്പിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow