ഉദുമയിൽ നിർമാണത്തിലിരുന്ന സ്കൂൾ കെട്ടിടത്തിന്റെ മൂന്നാംനിലയിൽ നിന്ന് വീണ് തൊഴിലാളി മരിച്ചു

Aug 27, 2026 - 17:57
 0
ഉദുമയിൽ നിർമാണത്തിലിരുന്ന സ്കൂൾ കെട്ടിടത്തിന്റെ മൂന്നാംനിലയിൽ നിന്ന് വീണ് തൊഴിലാളി മരിച്ചു

ഉദുമ: നിർമാണപ്രവൃത്തി നടന്നുകൊണ്ടിരിക്കുന്ന സ്കൂൾ കെട്ടിടത്തിന്റെ മൂന്നാംനിലയിൽ നിന്ന് വീണ് തൊഴിലാളി മരിച്ചു. പശ്ചിമ ബംഗാൾ കൊച്ച് ബിഹാർ കേഷോറിബരി കർക്കാരിയ കേതർഹട്ട് സ്വദേശിയായ രതികാന്ത വർമ്മന്റെ മകൻ ശ്യാംചരൺ ബർമാൻ (44) ആണ് മരിച്ചത്.

നാലാംവാതുക്കലിൽ നിർമാണം നടന്നുകൊണ്ടിരിക്കുന്ന ഉദുമ ഗവ. ഹയർ സെക്കൻഡറി സ്കൂൾ കെട്ടിടത്തിന് മുകളിൽ ജോലിചെയ്യുന്നതിനിടെ അബദ്ധത്തിൽ കാൽവഴുതി താഴേക്ക് വീഴുകയായിരുന്നുവെന്നാണ് വിവരം.

മേൽപ്പറമ്പ് പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മംഗളൂരുവിലെ ആശുപത്രിയിൽ പോസ്റ്റുമോർട്ടം പൂർത്തിയാക്കിയ ശേഷം മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോകും.

What's Your Reaction?

like

dislike

love

funny

angry

sad

wow