ചരിത്രപ്രസിദ്ധമായ പാറപ്പള്ളി മഖാം ഉറൂസ് ഏപ്രിൽ 15 മുതൽ 20 വരെ തിയ്യതികളിൽ നടക്കും

Apr 13, 2026 - 22:27
Apr 13, 2026 - 22:39
 0
ചരിത്രപ്രസിദ്ധമായ പാറപ്പള്ളി മഖാം ഉറൂസ് ഏപ്രിൽ 15 മുതൽ 20 വരെ തിയ്യതികളിൽ നടക്കും

കാഞ്ഞങ്ങാട്: ചരിത്രപ്രസിദ്ധമായ പാറപ്പള്ളി മഖാം ഉറൂസ് ഏപ്രിൽ 15, 16, 17, 18, 19, 20, ബുധൻ, വ്യാഴം, വെള്ളി, ശനി, ഞായർ, തിങ്കൾ, ദിവസങ്ങളിൽ നടക്കുമെന്ന് ഭാരവാഹികൾ. പത്രസമ്മേളനത്തിൽ പറഞ്ഞു.

ഏപ്രിൽ 15-ന് ബുധനാഴ്ച വൈകുന്നേരം 4.30-ന് മഖാം സിയാറത്ത്. നേതൃത്വം: ഉസ്താദ് മുനീർ ഫൈസി ഇർഫാനി(മുദരിസ് പാറപ്പള്ളി). പതാക ഉയർത്തൽ: അബൂബക്കർ ഹാജി കാലിച്ചാംപാറ (ചെയർമാൻ ഉറൂസ് കമ്മിറ്റി) മഗ്‌രിബിന് ശേഷം ഖത്തം ദുആ മജ്‌ലിസ്. നേതൃത്വം: ബഹു. സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ കുന്നുംകൈ. രാത്രി 8.30-ന് മദ്ഹ് രാവ്. ഡോക്ടർ കോയ കാപ്പാട് ആൻഡ് പാർട്ടി.

ഏപ്രിൽ 16 വ്യാഴം മഗ്‌രിബിന് ശേഷം സ്വലാത്ത് മജ്‌ലിസ്. തുടർന്ന് ഉദ്ഘാടന സമ്മേളനം. അധ്യക്ഷൻ: ഹാജി കെ അബൂബക്കർ മാസ്റ്റർ (പ്രസിഡൻ്റ് ജമാഅത്ത് കമ്മിറ്റി). ഉദ്ഘാടനം: സയ്യിദുൽഉലമ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങൾ (പ്രസിഡൻ്റ് സമസ്ത ആൻ്റ് ഖാളി കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത്). രാത്രി 9 മണിക്ക് മതപ്രഭാഷണം. ഡോ: മുഹമ്മദ് ഫാറൂഖ് നഈമി അൽ ബുഖാരി കൊല്ലം. ഏപ്രിൽ 17 വെള്ളിയാഴ്ച മഗ്‌രിബിന് ശേഷം മജ്‌ലിസുന്നൂർ. നേതൃത്വം: സയ്യിദ് മഹമൂദ് സ്വഫ്‌വാൻ തങ്ങൾ ഏഴിമല. രാത്രി 9 മണിക്ക് മതപ്രഭാഷണം. ബഹു: മുഹമ്മദ് അനസ് ബാഖവി കൊല്ലം.

ഏപ്രിൽ 18 ശനി മഗ്‌രിബിന് ശേഷം മദനീയം മജ്ലിസ്. നേതൃത്വം: അബ്ദുല്ലത്തീഫ് സഖാഫി പാറപ്പള്ളി. മത പ്രഭാഷണം ബഹു: മുസ്തഫ ഹുദവി ആക്കോട്. ഏപ്രിൽ 19 ഞായർ വൈകുന്നേരം 4 മണി മുതൽ വിവിധ ടീമുകളുടെ മെഗാ ദഫ് പ്രദർശനം. മഗ്‌രിബിൻ ശേഷം സമാപന സമ്മേളനോദ്ഘാടനം. ബഹു: പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ. മുഖ്യപ്രഭാഷണം അൽ-ഹാഫിൾ സിറാജുദ്ദീൻ ഖാസിമി പത്തനാപുരം. ഏപ്രിൽ 20 തിങ്കൾ ഉച്ചയ്ക്ക് 2.30ന് മൗലീദ് പാരായണവും കൂട്ടുപ്രാർത്ഥനയും. നേതൃത്വം: സയ്യിദ് ഇബ്രാഹിം ഖലീൽ ബുഖാരി തങ്ങൾ കടലുണ്ടി. വൈകുന്നേരം 4 മണിക്ക് അന്നദാനത്തോട് കൂടി ഉറൂസിന് സമാപനം കുറിക്കും.

വാർത്താ സമ്മേളനത്തിൽ ജമാഅത്ത് പ്രസിഡൻ്റ് കെ അബൂബക്കർ, ഉറൂസ് കമ്മിറ്റി അബൂബക്കർ ഹാജി കാലിച്ചാംപാറ, ജനറൽ കൺവീനർ കെ എം അബ്ദുറഹ്മാൻ പാറപ്പള്ളി, ട്രഷറർ സാലിഹ് വൈറ്റ് ഹൗസ്, പ്രചാരണ കമ്മിറ്റി എ ഉമ്മർ പാറപ്പള്ളി, കൺവീനർ കെ ഹമീദ് കാലിച്ചപ്പാറ, മീഡിയ വൈസ് പ്രസിഡൻ്റ് റഹ്മാൻ അമ്പലത്തറ ജോയിൻ്റ് കോൺവീനർ എം കെ ഹസൈനാർ എന്നിവർ സംബന്ധിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow